"പൊള്ളാത്ത തവളകൾ !! "
.............................. .........
ജർമനിയിലെ ഒരു ശാസ്ത്ര പരീക്ഷണശാലയാണ്. വർഷം 1869. ഫ്രീഡ്രിക് ഗോൾഡ്സ് എന്ന ശാസ്ത്രജ്ഞൻ അതിവിദഗ്ധമായി ജീവനുള്ള തവളയുടെ തലച്ചോറ് നീക്കം ചെയ്തു. തലച്ചോറ് നീക്കിയ തവളയെ സാവകാശം ഒരു പാത്രത്തിലെ വെള്ളത്തിലിറക്കി. അത് നീന്തിത്തുടങ്ങിയപ്പോൾ മെല്ലെ വെള്ളം ചൂടാക്കിത്തുടങ്ങി. വെള്ളത്തിന്റെ ചൂട് ക്രമാതീതമായി വർധിച്ചിട്ടും തവള രക്ഷപ്പെടാൻ ശ്രമിച്ചില്ല. ഒടുവിൽ തിളച്ച വെള്ളത്തിൽ അതിന്റെ ജീവനൊടുങ്ങി. ഇതേ പരീക്ഷണം തലച്ചോറുള്ള തവളയിലും നടത്തി. ഇതു തന്നെയായിരുന്നു ഫലം.
അപ്പോൾ തലച്ചോറ് ഇല്ലാത്തതല്ല വിഷയമെന്ന് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു.രക്ഷപെടാൻ ഒന്നു ശ്രമിക്കുകപോലും ചെയ്തില്ല തവള .
കാരണമെന്താണ് ?വെ ള്ളത്തിലെ നീന്തലിന്റെ സുഖത്തിൽ ലയിച്ചു പോയി അത്. അപകടം കടന്നു വരുന്നത് തിരിച്ചറിയുന്നുണ്ട്. പക്ഷേ രക്ഷപെടാൻ ശ്രമിക്കാനുള്ള മനസോ ധൈര്യമോ ഇല്ല. എന്നാൽ തിളയ്ക്കുന്ന വെള്ളത്തിലേയ്ക്ക് പെട്ടന്ന് എടുത്തിട്ടാൽ തവള ചാടി രക്ഷപ്പെടും.
ബോയിലിങ് ഫ്രോഗ് അഥവാ തിളയ്ക്കുന്ന തവള എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്ന ഈ പരീക്ഷണ വസ്തുക്കളെപ്പോലെയാണ് നമ്മളും. സ്ഥാപിത താൽപര്യക്കാർ തലമുറകളായി ഓതിത്തന്നത് മാത്രം മനപാഠമാക്കി നാം നീന്തുന്നു. വരാനിരിക്കുന്ന ആപത്ത് തിരിച്ചറിയില്ല. ഇനി അറിഞ്ഞാലും ഇല്ലെന്ന് നടിച്ച് നീന്തിക്കൊണ്ടേയിരിക്കും. അഴിമതിക്കാരും അധികാരമോഹികളും ഒഴിച്ചുതരുന്ന വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ഒന്ന് ശ്രമിക്കാൻ പോലും മടി. മറ്റ് സാധ്യതകൾ തേടാൻ ഭയക്കുന്നവരോ മടിക്കുന്നവരോ ആണ് നമ്മൾ.
സോറിറ്റസ് പാരഡോക്സ് എന്നൊരു പ്രയോഗമുണ്ട്. കൂമ്പാരത്തിനിടയിലെ നെൽമണി എന്ന് പറയാം. വലിയ കൂമ്പാരത്തിൽ നിന്ന് കുറച്ച് നെൽമണികൾ പോയാൽ അതിന്റെ വലിപ്പം പെട്ടന്ന് മനസിലാവില്ല.
പക്ഷേ മെല്ലെ മെല്ലെ ആ നെൽകൂമ്പാരം ഇല്ലാതാവും. ഖജനാവ് കാലിയാകുന്നതും അങ്ങനെ തന്നെ. ഇഷ്ടക്കാരെ തീറ്റിപ്പോറ്റാൻ തസ്തിക സൃഷ്ടിച്ചും മറ്റു പല രീതിയിലും ഘട്ടം ഘട്ടമായി ഊർത്തിയെടുക്കും. ചെറുതല്ലേ എന്നു കരുതി നാം കണ്ണടയ്ക്കുന്ന ഇത്തരം കാര്യങ്ങൾ വമ്പൻ നഷ്ടത്തിൽ കലാശിക്കും.
കൊടും ചൂടിൽ നാം വെന്തുരുകുന്നത് തന്നെ ഉദാഹരണം. മണ്ണും മണലും മാഫിയ കൊണ്ടുപോയപ്പോൾ നാം കണ്ണടച്ചു. ഇപ്പോൾ പൊള്ളുന്ന വേനലിൽ വിലപിക്കുന്നു.
കാത്തിരിക്കുന്ന സർവനാശത്തെ ഇപ്പോഴെ തിരിച്ചറിഞ്ഞ് പ്രതികരിക്കണോയെന്നത് തലച്ചോറുള്ള സമൂഹത്തിൽ ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. നമുക്കു വേണ്ടി മാത്രമല്ല, വരുംതലമുറയ്ക്കു വേണ്ടിക്കൂടിയാണ് ആ തീരുമാനം.
"വെന്തുരുകി നാം മുന്നോട്ട് " ( Dr. Jacob Thomas)
15 comments:
നമ്മുടെയൊക്കെ തലച്ചോറുകൾ ആരോ നീക്കം ചെയ്തിരിക്കുന്നു ?
Keep going sir
അഴിമതിയും സ്വജന പക്ഷപാതവും നമ്മുടെ വ്യവസ്ഥിതിയുടെ ഭാഗമാവുകയും , അറിഞ്ഞോ അറിയാതെയോ നാമെല്ലാം അതിന്റെ ഭാഗമാകുകയോ ബലിയാടാവുകയോ ചെയ്യുന്നു എന്നതാണ് വസ്തുത. "പൊതു ഖജനാവ്" നെക്കുറിച്ചുള്ള അവബോധം കൂടുതലായി വളർത്തി തങ്ങളുടെ പോക്കറ്റിൽ നിന്ന് നേരിട്ട് കയ്യിട്ടു വാരുകയാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചെയ്യുന്നത് എന്ന ബോധ്യം ഉണ്ടാകുമ്പോൾ മാത്രമേ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാനാകൂ.
താങ്കളുടെ മൂർച്ചയേറിയ എഴുത്തും വാക്കും അതിനു പ്രേരകമാക്കട്ടേ...
Well said.
You are one of the few blessings of current times.
Wellsaid
വരാനിരിക്കുന്നത് വറുതിയുടെ നാളുകൾ
സ്വാഭാവിക ജലസ്രോതസ്സുകളെല്ലാം വഴിവിട്ട വികസനപ്രവർത്തനങ്ങളിലൂടെ കുഴിച്ചുമൂടപ്പെട്ടു
പച്ചപ്പ് മായുന്ന നാട്ടിൻപുറങ്ങൾ വരും തലമുറയുടെ തീരാ നഷ്ടമായിരിക്കും.
വയൽ നികത്തി അമ്പരചുമ്പികളും വിമാനത്താവളങ്ങളും പണിയുന്നതിലും നല്ലതല്ലെ നാടിൻ്റെ ഭക്ഷ്യ സുരക്ഷ?
ഫ്ലാറ്റ് സംസ്കാരം ബാംഗ്ലൂരിനെ എത്തിച്ചത് മരുഭൂവത്ക്കരണത്തിലേക്ക്
കേരളത്തിലെ അവസ്ഥയും വിഭിന്നമല്ല
വരണ്ടുണങ്ങിയ കാടുകളിൽ നിന്നും ദാഹമകറ്റാൻ സഹ്യൻ്റെ മക്കൾ നാട്ടിലിറങ്ങിത്തുടങ്ങി
പ്രബുദ്ധത മറയാക്കി തലതിരിഞ്ഞ വികസനത്തിൻ്റെ പേരിൽ മണ്ണും, വായുവും, ജലവും മലിനമാക്കി അന്യസംസ്ഥാന ചരക്ക് ലോറികളുടെ വരവുംനോക്കി മടിപിടിച്ചിരിക്കുന്ന മലയാളിക്കൊപ്പമല്ല വറുതിയുടെ പേരിൽ കാടുവിട്ടിറങ്ങുന്ന വന്യമൃഗങ്ങൾക്കൊപ്പം നിലകൊള്ളുക
Don’t think it is to do with the brains or doubt the so called modern mankind has any, our adaption is the key.
Socially we have been adapted to Corruption, Nepotism and cronyism. People choose political parties not of their ideologies but what favor they can get from.
Environmentally we have been adapted to the thermo-regulation and expect nature to give us all and don’t give back anything
Dear Sir
Wish you all the best for your war against the corruption
സത്യത്തിന്റെ മുഖം അത്റ സുന്ദരമാകുമോ?
വംശനാശം സംഭവിച്ചുകോണ്ടിരിക്കുന്നു ഈ ഇനം തവളകൾക്ക്. ഇന്ദ്യയിൽ ഇപ്പോൾ കൂടുതലായും കണ്ടുവരുന്നത്, രാജ്യത്തിന്റെ തെക്കേമൂലയിൽ മാത്രം.
അതിനൊരു തുടക്കം വേണം. ഒരാൾ വേണം തുടങ്ങാൻ. താങ്കളൊരുക്കമാണോ നയിക്കുന്ന റോളിൽ? അതിന് സമയമായി.
നിങ്ങളില്‍ കുറ്റം ചെയ്തവര്‍ മാത്രമല്ല ശിക്ഷ അനുഭവിക്കപ്പെടുക, മൗനികളായി നിസ്സംഗരായി നിലകൊണ്ടവരും ശിക്ഷ ഏറ്റു വാങ്ങേണ്ടിവരുമെന്നതിന്‍െറ ഉദാഹരണമാണ് ഉയരുന്ന താപനില. ഇനിയും പഠിക്കാത്ത അക്ഷരാഭ്യാസികളാണ് മലയാളികള്‍.
അറുതിയില്ല !
Well begun is half done . You sir have left almost every thing half done . Any specific line of thought on justification ?
Post a Comment