Friday, November 16, 2018

Right to know and Right to speak



Right to Know and Right to Speak, in a Democracy.

              Is right to life includes the opportunity to use all the mental and intellectual faculties and pursue all existential purposes of a person, flourishing with freedom of choices and innovation....   
            And who is the sovereign ....most powerful... whose choices matter ...in a mature democracy..

                Adherence to the highest standards of ethical conduct is inherent in the mission (fundamental purpose) of government organizations. Ethics is the founding principle of public administration where the personal sphere and public sphere are separated ( Perry,2015, Cooper 2012). Public administration Ethics focuses on two values: bureaucratic ethos and democratic ethos ( Pugh,1991).
                       In a democracy the elected representatives and appointed officials work as agents of the public, solely for the well-being of the public ( Eisenhardt, 1989; Gomez-Mejia & Balkin,1992). Agents are compensated for acting in accordance with their Principal’s best interests 
( McColgan,2001).  The public thus have every right to know what each and every one of their agents are doing and agents have a corresponding obligation to satisfy all the needs of the public.
               Shaking and dismantling this foundation of public administration is first and second order corruption, which are events of unethical behavior of people in positions of power serving the public. Second order corruption does more long term harm and thus affects adversely the well-being of more people .
               Agent is not expected to do anything which they can not disclose to their principal. Therefore, if agents do anything which they are unwilling to tell their principal or punish any agent who speaks to the principal about any unethical behavior by any other agent which affects the safety or well-being of the principal, is evil administration.
                 Two instances of administrative evil from the twentieth century include the systematic planning, implementation and perpetuation of the Holocaust by German bureaucrats and the 1986 NASA space shuttle challenger disaster ( Adams and Balfour,2015; Zanetti and adams 2000). Stanley Milgram’s 1963 experiments on obedience also depicts possible  impacts of an evil administration.
                  Principal could demand steps to get information about certain agents, if there is information asymmetry, from other agents in the form of whistle-blowing, through peer to peer supervision. ( Shapiro,2005, Eisenhardt 1989) . Increasing the principal’s access to information by introducing peer to peer monitoring in the form of whistle-blowing mechanisms increase fear of detection of corruption and unethical behavior.
                          
                Research in Public administration has identified 12 causes for corrupt behavior.  Social influences, greed and ego-centrism are the major causes ( Belle & Cantarelli,2017). Promoting practice of democratic ethos such as citizen empowerment, social equity, justice, public interest and benevolence by all public servants would reduce corruption. New public governance arrangements characterized by a decline in nation-state and the rise of market-based governments by outsourcing of basic public administration functions, threaten ethical public organizations (Adams & Balfour 2010). Thus there is an imperative of knowing why and how contracts are made or certain procurement or projects are done; only insiders at the higher levels of administration have the information. If they disclose it to the principal before damage is done, it is in public interest.
                    Pro self – oriented individuals in positions of power care about maximizing their benefits and are not concerned about the outcomes they cause to others. Also greed stems from a perception of inequality where the individual tend to take actions to restore equity ( Adams,1965). Pay differentials and wealth abundance in the environment is addressed by taking big bribes and spend on lavish life at the expense of  public exchequer. Whenever the victim of corruption is not identified by the corrupt administration, the persons in power has no affect-based assessment of harm to any victim ( Yam and Reynolds, 2014; Gino, shu,& Bazerman 2010); sometimes rationalize the unethical behavior as beneficial to others (Gino, Ayal and Ariely 2013).
                         Breaking all the social relations, in-group loyalties and colleagues’ displeasure, reporting internally often is ineffective in checking unethical behavior of fellow-agents. Reporting a wrong doing resulting in no action against the wrong doer, often brings retaliatory actions from the agents having power. The benefactors and accomplices of corruption gang up , against their common threat. Any internal voices of dissent will either be submerged or silenced in administration where second order corruption is endemic. Therefore, in organizations which has not internalized the democratic ethos, effective remedy is to speak to the principal, which has sovereign power. This was the rationale and logic when four judges of the Supreme Court, spoke to the people of the country through mass media in January 2018, when they observed wrong doing inside the system.
                       Constraining or punishing such a conduct of talking to the principal through the mass media, is against the very edifice of democracy and its principles. The citizen who works inside also has a duty while enjoying the fundamental rights, to ensure that the principal is not defrauded by any agents and their well-being and life with dignity are safeguarded, by telling them if there is a harm. Acts of Corruption being criminal offenses, every citizen has a duty to take effective steps to prevent. Only through collective action, erring agents at higher levels can be dissuaded from perpetuating corrupt behavior. 

Jacob Thomas .

Wednesday, September 26, 2018

പത്താമത്തെ പീഡനതിനുമപ്പുറം അനുസരണ.......

                          പത്താമത്തെ പീഡനം, പിറകോട്ട് പോകുക സാധ്യമല്ലാതായി ( point of no return) വച്ചിരുന്നു  മില്ഗ്രാം   (Milgram) പരീഷണത്തില്‍ .  സ്വതന്ത്രചിന്താശേഷി വികസനതിനുപകരം "അനുസരണ വികസനം" എങ്ങിനെ എന്ന പരീഷണം നാസി പീഡനവിചാരണ വിഷയത്തില്‍ നിന്നാണ്  1961-ല്‍ തുടങ്ങുന്നത്.

                     ജീവിതയാത്രയിൽ ഒരു വ്യക്തിക്ക് സ്വീകാര്യമല്ലാത്ത നടപടിയോ, അവസ്ഥയോ, തീരുമാനമോ ഉണ്ടായാൽ അതിന് പരിഹാരം കാണാൻ ഉത്തരവാദിത്തവും ബാധ്യതയുമുള്ളവരോട് പരാതിപ്പെടുക മനുഷ്യസഹജമാണ്. പരാതിക്ക് പരിഹാരം കണ്ടെത്തുകയോ സ്വയം പറ്റാത്തതാണെങ്കിൽ അടുത്ത തലത്തിലേക്ക് പോകാൻ പരാതിക്കാരിക്ക് / പരാതിക്കാരന് മാർഗനിർദ്ദേശം നൽകുകയും ചെയ്യുക എന്നതാണ് നല്ല നേതൃത്വത്തിന്റെ ശൈലി. അതാണ് സാമൂഹ്യനീതി ഉറപ്പാക്കുന്നവർ ചെയ്യുന്നത്. 

                     എന്നാൽ പരാതിപ്പെടുന്നവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക ,തേജോവധം ചെയ്യുക, ഭീഷണിപ്പെടുത്തുക, കേസുകളില്‍ കുടുക്കുക,  തുടങ്ങിയവയൊക്കെയാണ് ഇക്കാലത്തെ പ്രവണത. ഇതിനെ അനുസരണ പഠിപ്പിക്കൽ എന്ന ഓമനപ്പേരിട്ട് വിളിക്കുകയും ചെയ്യും. പിന്നീടാരും പരാതി പ്രശ്നങ്ങള്‍ പുറത്തുപറയാത്ത വിധം ഉദാഹരണവും കഥകളും ഉണ്ടാക്കുകയാണ് ശിക്ഷണ നടപടിയുടെ ഉദേശം.
                
                    യേൽ സർവകലാശാലയിലെ സ്റ്റാൻലി മിൽഗ്രാം നടത്തിയ  പരീഷണം ഈ അനുസരണ പഠിപ്പിക്കൽ വിശകലനം ചെയ്യുന്നുണ്ട്. 1965 ൽ പ്രസിദ്ധീകരിച്ച " Some conditions of obedience & disobedience to authority " എന്ന പ്രബന്ധം അധികാരികളുടെ ക്രൂരതയും വിവരിക്കുന്നുണ്ട്.  1907 ൽ സോളമൻ ആഷ് ഗ്രൂപ്പുകള്‍ക്കുള്ളിലെ അനുസരണ ശീലത്തെക്കുറിച്ച് പഠനം നടത്തി. 
                    അനുസരണ കർശന ശീലമാക്കുന്നത് പട്ടാളത്തിന്റെ രീതിയാണ്. പട്ടാളത്തിലായാലും രാജഭരണത്തിലായാലും കത്തോലിക്ക സഭയിലായാലും " അനുസരണ " വ്രതമാകുന്നതിന്റെ അടിസ്ഥാനം അധികാരി മാത്രം സർവജ്ഞനാണ് എന്ന മിഥ്യാധാരണയാണ്. ഭിന്നാഭിപ്രായങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. 
                  ബ്രയാൻ സിംഗറുടെ "വൽക്കയറി " എന്ന സിനിമയിൽ പ്രതിപാദിക്കുന്നതു പോലെ എതിർശബ്ദങ്ങളേതുമില്ലാതെ അധികാരം അനശ്വരമാക്കാനുള്ള മാർഗമാണത്.മനുഷ്യത്വരഹിതമോ അധാർമികമോ ആയ കൃത്യം ചെയ്യുന്നയാളെക്കാൾ കുറ്റവാളിയാണ് ഈ സംവിധാനത്തിൽ അനുസരണക്കേട് കാട്ടുന്നയാൾ.
                  അധികാരികളുടെ ഇഷ്ടം നേടുന്നതിനായി അനുസരണ വ്രതമാക്കി ആളുകൾ ജീവിക്കുമ്പോൾ " അനുസരിക്കുന്ന ജീവി' ഉണ്ടാകുന്നെന്ന് മിൽഗ്രാം പരീക്ഷണത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.ന്യായത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും മുകളില്‍ " അനുസരണയെ " പ്രതിഷ്ഠിച്ചാൽ പ്രയോജനം അധികാരിക്ക് മാത്രമാണ്.

ഡോ. ജേക്കബ് തോമസ്‌.

Thursday, May 10, 2018

Discipline Bridge !

അച്ചടക്കത്തിലെ  ചട്ടങ്ങൾ !!
                         അറിവ് അഥവാ വിജ്ഞാനം എന്നർഥമുള്ള " disciplina" എന്ന Latin വാക്കിൽ നിന്നാണ് discipline ,അച്ചടക്കം എന്ന വാക്കുണ്ടായത്. ജിം റോണിന്റെ വാക്കുകളിൽ, ലക്ഷ്യവും ലക്ഷ്യപ്രാപ്തിയും തമ്മിലുള്ള പാലമാണ് അച്ചടക്കം.  ലക്ഷ്യപ്രാപ്തിക്ക് എന്ത് ചെയ്യണം, എന്ത് ചെയ്യാതിരിക്കണം എന്നതാണ് അച്ചടക്കത്തിന്റെ നിർവചനം എന്ന് അരിസ്റ്റോട്ടിൽ പറയുന്നു.

                     മതം, സാമ്രാജ്യത്വം, അടിമത്തം, മൗലിക വാദങ്ങൾ തുടങ്ങിയവ സാമൂഹ്യജീവിതത്തെ സ്വാധീനിച്ചപ്പോൾ അച്ചടക്കത്തിന്റെ നിർവചനവും മാറി. വിധേയത്വം, നിയന്ത്രണം,അനുസരണ തുടങ്ങിയവയൊക്കെ അച്ചടക്കത്തിന്റെ ഭാഗമായി മാറി.  സാമ്രാജ്യത്വ ശക്തികൾ തയാറാക്കിയ ഡിക്ഷ്ണറികളിൽ discipline എന്ന വാക്കിന് ഈ അർഥങ്ങളൊക്കെ കാണാം. അത് ബോധപൂർവം സൃഷ്ടിച്ചതാണ്. ഭരണ വർഗത്തിന് മറ്റുള്ളവരെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താൻ അച്ചടക്കം എന്ന വാക്ക് ആയുധമാക്കി. അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനിൽക്കാത്തവരെ നിലയ്ക്ക് നിർത്താൻ നാലക്ഷരം മതി. അച്ചടക്കം. തിരുവായ്ക്ക് എതിർവ ഉണ്ടാകരുതെന്ന് ചുരുക്കം. 

                   സമൂഹത്തിന്റെയോ സ്ഥാപനത്തിന്റെയോ പൊതു ലക്ഷ്യങ്ങളും അധികാരികളുടെ വ്യക്തിഗത ലക്ഷ്യങ്ങളും ( താൽപര്യങ്ങൾ ) തമ്മിൽ പൊരുത്തപ്പെടാത്തിടത്താണ് ഈ അച്ചടക്കമെന്ന ചൂരൽ പ്രയോഗിക്കപ്പെടുക. ഉദ്യോഗസ്ഥർ ദാസൻമാരാകുമ്പോൾ അഴിമതി തഴച്ച് വളരും. അഴിമതിരഹിത രാജ്യങ്ങൾക്ക് ഈ ചൂരൽ പ്രയോഗിക്കേണ്ടി വരുന്നില്ല എന്നതാണ് രസകരം. കാരണം അവിടെ എല്ലാവരും പൊതുനന്മ എന്ന ഒറ്റ ലക്ഷ്യത്തിനായാണ് പ്രവർത്തിക്കുന്നത്. അവിടെ ആർക്കും അധികാരികൾക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടി വരുന്നില്ല. രാജ്യത്തിന്റെ സുസ്ഥിര വികസനം എന്ന ഒറ്റ ദൗത്യമേ എല്ലാവർക്കുമുള്ളൂ.
              
                     അഴിമതി ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ. 1979ൽ ലോകത്താദ്യമായി ശാരീരിക ശിക്ഷാ നടപടികൾ നിർത്തലാക്കിയത് സ്വീഡനിലാണ്. 
തുല്യതയിലൂന്നിയ ജനാധിപത്യം, അഴിമതിയുടെ ലാഞ്ചനകളെപ്പോലും മുളയിലെ നുള്ളുന്നു. അധികാരിവർഗത്തിന്റെ കള്ളത്തരങ്ങൾക്ക് കുടപിടിക്കുന്നതും " യേസ് സർ " സംസ്ക്കാരവും അന്നാട്ടുകാർക്ക് അന്യമാണ്.

                   വിധേയത്വത്തെ പ്രോൽസാഹിപ്പിക്കുകയും ക്രിയാത്മകതയെ സംശയിക്കുകയും ചെയ്യുന്ന ഭരണകൂടം നാടിനെ പിന്നോട്ടാവും നയിക്കുക.  ജനങ്ങൾക്ക് എല്ലാക്കാലവും സബ്സിഡി നിരക്കിൽ കിട്ടുന്ന ഭക്ഷണം മാത്രം കഴിച്ച് ജീവിക്കേണ്ടി വരും.      ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ള ഭരണം എന്ന എബ്രഹാം ലിങ്കന്റെ നിർവചനം അത്തരം ഭരണത്തിന് ചേരില്ല.
                            
                                                ഡോ. ജേക്കബ് തോമസ്

Saturday, March 17, 2018

Bottom of the Pyramid Kneel and Pay !!

ഇരുണ്ട യുഗത്തിൽ നിന്ന് ഇടുങ്ങിയ യുഗത്തിലൂടെ
.............
      പ്രശസ്ത ചിന്തകൻ പെട്രാർക്ക് പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലത്തെ ഇരുണ്ട യുഗമെന്നാണ് വിശേഷിപ്പിച്ചത്. ഇതിന് ഒരു കാ।രണം റോമൻ കത്തോലിക്ക സഭയായിരുന്നു. അജ്ഞതയും അന്ധവിശ്വാസവും നിറഞ്ഞ യൂറോപ്പിലെ സഭ സാംസ്ക്കാരിക ജീർണതയുടെ നേർസാക്ഷ്യമായിരുന്നു.
       സമ്പത്തും അധികാര ഗർവും സഭാനേതൃത്വത്തെ നയിച്ചപ്പോൾ വിശ്വാസികൾ ഇരുട്ടിലായി. വത്തിക്കാന് പണം നൽകി അധികാരം നിലനിർത്തി ചില മെത്രാൻ മാർ.  അനാചാരങ്ങളും അഴിമതിയും ധനസമ്പാദനത്തിനും അതുവഴി അധികാരമുറപ്പിക്കലിനും വഴിയായി.ജർമൻ ആർച്ച് ബിഷപ്പ് അൽബ്രെക്ട് രണ്ടു അതിരൂപതകളുടെ അധികാരം ഒന്നിച്ച് നിലനിർത്താൻ വൻ തുക ലോണെടുത്ത്  സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പണിക്ക് സംഭാവന നൽകി.
       ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കെതിരെയാണ് പ്രശസ്ത ദൈവശാസ്ത്രജ്ഞൻ മാർട്ടിൻ ലൂതർ 1517 ൽ വിറ്റൻബർഗ് കൊട്ടാരവാതിലിൽ തന്റെ 95 പ്രബന്ധങ്ങൾ തൂക്കിയിട്ടത്. സഭാനേതൃത്വത്തിനെതിരായ തുറന്ന പോരാണ് ഫാദർ മാർട്ടിൻ ലൂതർ തുടങ്ങി വച്ചത്. അതേ പോരാട്ടം ഓർമിപ്പിക്കുന്നു സിറോ മലബാർ സഭയിലെ വൈദികരുടെ നീക്കങ്ങളും. പക്ഷേ വിശ്വാസികൾ ഈ പോരാട്ടത്തിൽ എവിടെ നിൽക്കുന്നു?
           1520 ലാണ് ക്രിസ്ത്യാനിയുടെ സ്വാതന്ത്യം എന്ന പുസ്തകം എഴുതപ്പെട്ടത്. നൂറ്റാണ്ടുകൾക്കിപ്പുറവും ഈ സ്വാതന്ത്ര്യം ക്രിസ്ത്യാനിയുടെ ചിന്തകളിലും നിലപാടുകളിലും ഇടം പിടിച്ചിട്ടുണ്ടോ ?വിശ്വാസിയുടെ ഭയവും അന്ധതയും മറയാക്കി സഭയിൽ കളളക്കച്ചവടങ്ങളും ലക്ഷങ്ങൾ മുടക്കിയുള്ള കോടതി വ്യവഹാരങ്ങളും പൊടിപൊടിക്കുന്നു. അഭിഷിക്തരെ ചോദ്യം ചെയ്താൽ ശാപം കിട്ടും തുടങ്ങിയ അന്ധവിശ്വാസങ്ങളാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകളെ നയിക്കുന്നത്. 
          സഭ, വിശ്വാസികളുടേതാണ് എന്ന് പറയുമ്പോഴും സ്വകാര്യ സ്വത്തായാണ് സഭാ നേതൃത്വം കാണുന്നത്. ഒരു സ്വകാര്യ കമ്പനിയെന്നും വിളിക്കാം. മെത്രാൻ എന്ന ചെയർമാനുo അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്നു, നടപ്പാക്കുന്നു. കമ്പനിയുടെ സേവനങ്ങൾ ലഭിക്കാൻ, അത് കൂദാശയാകട്ടെ  ശുശ്രൂഷയാവട്ടെ ആശീർവാദം ആകട്ടെ ഫീസ് നൽകണം. സ്ട്രാറ്റജിക് ബിസിനസ്  യൂണിറ്റ് മോഡലിൽ  വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും. 
         മൂവായിരത്തിൽപ്പരം ഇടവകകളും 50 ലക്ഷം വിശ്വാസികളും ഈ സംവിധാനത്തെ പരിപോഷിപ്പിക്കുന്നു. എന്റെ പിതാവിന്റെ ഭവനത്തെ കച്ചവട സ്ഥാപനമാക്കരുത് എന്ന വചനം അപ്പാടെ അട്ടിമറിക്കുന്നു.  നൂറ്റാണ്ടുകളുടെ പഴമയിൽ അഭിമാനിക്കുന്ന സിറോ മലബാർ സഭയിൽ ആകെ ഉണ്ടായത് 3 വിശുദ്ധരാണെന്ന് ഓർക്കുക. 

" ന്യായവും യുക്തവും ആയത് ആരിൽ നിന്ന് "?   (ഡോ. ജേക്കബ് തോമസ് )

Wednesday, March 7, 2018


                                             "പൊള്ളാത്ത തവളകൾ !! "
                                                   ....................................... 
ജർമനിയിലെ ഒരു ശാസ്ത്ര പരീക്ഷണശാലയാണ്. വർഷം 1869. ഫ്രീഡ്രിക് ഗോൾഡ്സ് എന്ന ശാസ്ത്രജ്ഞൻ അതിവിദഗ്ധമായി ജീവനുള്ള തവളയുടെ തലച്ചോറ് നീക്കം ചെയ്തു. തലച്ചോറ് നീക്കിയ തവളയെ സാവകാശം ഒരു പാത്രത്തിലെ വെള്ളത്തിലിറക്കി. അത് നീന്തിത്തുടങ്ങിയപ്പോൾ മെല്ലെ വെള്ളം ചൂടാക്കിത്തുടങ്ങി. വെള്ളത്തിന്റെ ചൂട് ക്രമാതീതമായി വർധിച്ചിട്ടും തവള രക്ഷപ്പെടാൻ ശ്രമിച്ചില്ല. ഒടുവിൽ തിളച്ച വെള്ളത്തിൽ അതിന്റെ ജീവനൊടുങ്ങി. ഇതേ പരീക്ഷണം തലച്ചോറുള്ള തവളയിലും നടത്തി. ഇതു തന്നെയായിരുന്നു ഫലം.

 അപ്പോൾ തലച്ചോറ് ഇല്ലാത്തതല്ല വിഷയമെന്ന് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു.രക്ഷപെടാൻ ഒന്നു ശ്രമിക്കുകപോലും ചെയ്തില്ല തവള . 

കാരണമെന്താണ് ?വെ ള്ളത്തിലെ നീന്തലിന്റെ സുഖത്തിൽ ലയിച്ചു പോയി അത്. അപകടം കടന്നു വരുന്നത് തിരിച്ചറിയുന്നുണ്ട്. പക്ഷേ രക്ഷപെടാൻ ശ്രമിക്കാനുള്ള മനസോ ധൈര്യമോ ഇല്ല. എന്നാൽ തിളയ്ക്കുന്ന വെള്ളത്തിലേയ്ക്ക് പെട്ടന്ന് എടുത്തിട്ടാൽ തവള ചാടി രക്ഷപ്പെടും. 

ബോയിലിങ് ഫ്രോഗ് അഥവാ തിളയ്ക്കുന്ന തവള എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്ന ഈ പരീക്ഷണ വസ്തുക്കളെപ്പോലെയാണ് നമ്മളും. സ്ഥാപിത താൽപര്യക്കാർ തലമുറകളായി ഓതിത്തന്നത് മാത്രം മനപാഠമാക്കി നാം നീന്തുന്നു. വരാനിരിക്കുന്ന ആപത്ത് തിരിച്ചറിയില്ല. ഇനി അറിഞ്ഞാലും ഇല്ലെന്ന് നടിച്ച് നീന്തിക്കൊണ്ടേയിരിക്കും. അഴിമതിക്കാരും അധികാരമോഹികളും ഒഴിച്ചുതരുന്ന വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ഒന്ന് ശ്രമിക്കാൻ പോലും മടി. മറ്റ് സാധ്യതകൾ തേടാൻ ഭയക്കുന്നവരോ മടിക്കുന്നവരോ ആണ് നമ്മൾ.  

 സോറിറ്റസ് പാരഡോക്സ് എന്നൊരു പ്രയോഗമുണ്ട്. കൂമ്പാരത്തിനിടയിലെ നെൽമണി എന്ന് പറയാം. വലിയ കൂമ്പാരത്തിൽ നിന്ന് കുറച്ച് നെൽമണികൾ പോയാൽ അതിന്റെ വലിപ്പം  പെട്ടന്ന് മനസിലാവില്ല.

 പക്ഷേ മെല്ലെ മെല്ലെ ആ നെൽകൂമ്പാരം ഇല്ലാതാവും. ഖജനാവ് കാലിയാകുന്നതും അങ്ങനെ തന്നെ. ഇഷ്ടക്കാരെ തീറ്റിപ്പോറ്റാൻ തസ്തിക സൃഷ്ടിച്ചും മറ്റു പല രീതിയിലും ഘട്ടം ഘട്ടമായി ഊർത്തിയെടുക്കും. ചെറുതല്ലേ എന്നു കരുതി നാം കണ്ണടയ്ക്കുന്ന ഇത്തരം കാര്യങ്ങൾ വമ്പൻ നഷ്ടത്തിൽ കലാശിക്കും. 

കൊടും ചൂടിൽ നാം വെന്തുരുകുന്നത് തന്നെ ഉദാഹരണം. മണ്ണും മണലും മാഫിയ കൊണ്ടുപോയപ്പോൾ  നാം കണ്ണടച്ചു. ഇപ്പോൾ പൊള്ളുന്ന വേനലിൽ വിലപിക്കുന്നു. 
               കാത്തിരിക്കുന്ന സർവനാശത്തെ ഇപ്പോഴെ തിരിച്ചറിഞ്ഞ് പ്രതികരിക്കണോയെന്നത് തലച്ചോറുള്ള  സമൂഹത്തിൽ ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. നമുക്കു വേണ്ടി മാത്രമല്ല, വരുംതലമുറയ്ക്കു വേണ്ടിക്കൂടിയാണ് ആ തീരുമാനം.
                                          "വെന്തുരുകി നാം മുന്നോട്ട് "              ( Dr. Jacob Thomas)

Thursday, February 22, 2018

Developing upto Stealing Food !!!

അഴിമതിയും അസമത്വവും: കേരളമോഡൽ
..............................
2017 ലെ ആഗോള അഴിമതി സൂചികയും  അസമത്വ സൂചികയും സദ്ഭരണ സൂചികയും വിരൽചൂണ്ടുന്നത് അഴിമതിയുടെ ഭയാനക ഫലങ്ങളിലേക്കാണ്.  State capture അഥവാ പണമുള്ളവൻ ഭരണത്തിൽ കാര്യക്കാരനാവുന്നതിനെപ്പറ്റിയായിരുന്നു സമീപകാല ഗവേഷണങ്ങൾ ഏറെയും. ഒരു ഇന്ത്യൻ വ്യവസായിക്കു വേണ്ടി ഭരണ നയങ്ങൾ പാകപ്പെടുത്തിയതും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ഇഷ്ടക്കാർക്ക് കട്ടുമുടിക്കാൻ അവസരമൊരുക്കിയതുമെല്ലാം പഠനവിധേയമായി. ധനികൻ ഭരണത്തിന്റെ ഗുണഫലങ്ങൾ പിടിച്ചെടുക്കുമ്പോൾ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമേറുന്നു. ഈ അന്തരം ആളോഹരി വരുമാനത്തിൽ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രതിഫലിക്കും. പട്ടിണി, ആരോഗ്യം, വിദ്യാഭ്യാസം, എന്നു തുടങ്ങി മനുഷ്യന്റെ സാമൂഹ്യാവബോധത്തെ പ്പോലും ബാധിക്കും സ്റ്റേറ്റ് കാപ്ച്ചർ. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കിൽ വിശപ്പടക്കാൻ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരൻ എങ്ങനെ എത്തി ?വൻകിട മുതലാളിമാർക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും വേണ്ടി വാചാലരാവുന്നവർ ഭക്ഷണം വാങ്ങാൻ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു! പട്ടിണിക്കാരൻ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വിശപ്പടക്കാൻ അപ്പക്കഷണം മോഷ്ടിച്ചതിന് ഫ്രഞ്ച് മുതലാളിത്ത സമൂഹം ശിക്ഷിച്ച ജീൻ വാൽജീന്റെ കഥ വിക്ടർ ഹ്യൂഗോ എഴുതിയിട്ട് 156 വർഷമായി. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെ യും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികൾക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാൻ കൗതുകം . (ഡോ. ജേക്കബ് തോമസ്‌)

Wednesday, May 13, 2009

Friday, February 03, 2006

India needs more like him.
It is tough writing about someone whom you have not even met, forget knowing personally.
All you know about that person is from someone else who knows him and then it is upto you
whether to believe it or not. In this case, I guess I could take my wife's views as the truth
because I know that she is not one to speak what she is not sure of .

The person in question here is Dr.Jacob Thomas I.P.S., the Chairman and Managing Director (CMD) of the Kerala Civil Supplies Corporation (better known as Supplyco). The Supplyco website does not give any details about his academic qualifications except for the "Dr" prefix indicating a doctorate (I heard he has more than one doctorate) and is an I.P.S. I do know that he is an Agriculture graduate. Don't know his post-graduate specialisation though.

It would be in order to give a brief description of Supplyco also, which he heads.
Quoting from their website "http://www.supplycokerala.com/"

"Supplyco is the gateway for the 30 million people of the State of Kerala, assuring the much needed food security in a substantive style by supplying life's essentials and reaching out to the rural-poor and the urban-rich alike. Incorporated in 1974 as a fully owned Government Company with an authorised capital of 15 crores, to meet the limited objectives of regulating the market price of essential commodities at reasonable prices."

OK, the above is the official description about Supplyco. To know what Supplyco means to the public in Kerala, all you need to do is tell someone that you are working at Supplyco. If that person has heard of Supplyco, I can guarantee that the response will be something like, "Really. Then you must be making a lot of money on the side. Lucky you."

Coming back to the CMD, what makes him special or any better than the other bureaucrats manning other government organisations in India ? Actually, he cannot be compared to any usual bureaucrat due to his various qualities like integrity, dedication to work, broad outlook, an eye for technology and involvement in social work.

If I remember right, it is maybe a little more than a year since he took over as CMD of Supplyco. And it has been more than two years since my wife started her career with Supplyco as a Junior Manager (Quality Control). She was part of a group of 7 young guys/girls recruited by the Kerala Govt to the post of J.M. (Q.C).

Their role in Supplyco includes inspecting the quality of food items (rice, pulses, spices etc) procured by Supplyco to sell at their stores and at the local public distribution system (PDS) outlets which are also known as ration shops.

I have met these group of young people who were excited about getting a job (a Govt. job does not come easy in India) and more importantly wanted to do it as per the rules. But then, they were not aware of how things worked at Supplyco at that time. Corruption was rampant, the suppliers were bribing everyone that mattered and would supply inferior stuff which was either not as per the specifications or in some cases even spoilt. Still, they would get their bills cleared on time and were minting money like crazy.

The new batch of managers found themselves in an unenviable position. They had only two options - either get corrupted and face the consequences at a later stage OR work with integrity and face the wrath of not only the suppliers but also their managers, who would bombard them with memos, suspensions and enquiries for doing their job the way they were supposed to do.

It is a good sign for India and a brownie point for today's youth that these young people decided that they would not get corrupted, come what may. Ofcourse taking a resolution is easy, but standing up to all kinds of pressure to hold on to that resolution is tough. There were cases where the supliers threatened them with official action if they rejected the sub-standard stuff. There were cases of managers verbally (never in written form) ordering them to accept stuff not meeting the specifications. And along the way came vigilance enquiries and memos for actually doing their job.

While it was tough for all of them, a couple of them were slowly loosing their morale and started deciding about quitting Supplyco. How fun is it to work in a place where you are punished for doing your job function ? One girl even put in her papers.

Luckily for them, the existing CMD was replaced with Dr.Jacob Thomas. Here was a person who meant what he talked, was aware of Supplyco's reputation and who was serious about what he was doing. For him, this was more than a job. He had a mission to achieve - to set things right at Supplyco and bring things back on track. Not an easy mission when you think of how prevalent corruption was in the organisation. But then, he is also no normal person.

He came in, took some time to study the existing situation and started putting in place new ideas to stem the rot. He had meetings with the managers, understood the pressure faced by them and promised them all his support in doing their job. He personally talked with the girl who quit and convinced her to come back to Supplyco. He changed the tender practices, made things more transparent and made people accountable. He streamlined the purchase department, which usually is the starting point of corruption in any organisation.

Of course, he met with opposition along the way - from suppliers who felt the heat, from his own employees who were now denied the cut from suppliers that they had been used to for so long. Fortunately for him, he had the full confidence and backing of both the Chief Minister Mr.Oommen Chandy and the minister that he reports to, Mr. Adoor Prakash, which helped him in dealing with all kinds of opposition.

Under his management, Supplyco has set record turnover levels, never seen before in its history and employees can do their work with freedom. He is constantly looking for new avenues in Supplyco that he could make better, areas where computerisation would help and at how technology can help in making things better. He puts in long hours at work and it is the office gossip that his driver and Personal Assistant are two unlucky souls - they can't leave for the day before he does, right ? :-)

And after all this, he finds time for his family (wife and two daughters), to keep fit and also for social work (he is part of a group that works for the developement of slum dwellers). If only we had more like him, India would accelerate from being a third world country to the best in the world.

Dr. Jacob Thomas I.P.S., we appreciate your selfless and true service to the nation.
posted by incaRed at Friday, February 03, 2006

6 Comments:

Anonymous Anonymous said...
proud to say I'm an INDIAN.........
after reading this
9:33 PM
Blogger Viswanthan said...
It is nice to see this blog. As of today what has happened. Where is the author.

Mr. Jacob Thomas IPS was sacked. I think in January this year(or December last year?). It gained some media attention. But what so.

The 'anonymous' shall remain proud to be Indian. However, I, being a regular customer of Supplyco and a college lecturer was interested in the sudden changes that could be perceived then. I was happy that the public enterprise is going in the right direction. But what so.

Who is there to support him. Only powerless public among a few who are aware of the real situation. But to know the real situation is an onerous task even if one wishes so. Why? Because ordinary citizens are more involved in trivial matters. They also strive to thrive in this world by reaching to get their own rights viz., basic necessities. In between this struggle who has to provide them with the correct information. Sure, it is the elite political class especially in Kerala. Alas, what is the state of affairs of this political class in Kerala. Well. They are increasingly goaded by the hidden philosophy and principles of acquing more money. It would be worthy to note down that the great left politicians who want 'eradication of corruption' played the pivotal role in throwing out him. Many medias in that time had told about the connections between both the left and right in ousting him mercilessly. Actually, is he who was mercilessly stamped out. No and never. He is an IPS officer, who can very well prove himself and change another bad scenario into good. So the merciless attack was on the common people of the Kerala State. Please read the recent political developments in Kerala where corruption in different fields was highlighted. This would definitely give us an idea of how the recent political class has become classless. Even the left front who has the history of pro poor has proven to exist so but in words alone.

Then who should have had brought the issue to lime light. Yes it was the media. Did media play correct role. No. Why? May be because they have to protect their own interests. Or they were not knowing the actual situation. But are we so naive to assume that our elite media was not knowing the actual situation. No we are not. Media are interested in protecting only their own interests. Isn't it. I would even say that the media group that had then apparently supported Mr. Jacob Thomas IPS was doing so not because of their love for a corruption free Public distribution system. Instead they were doing that simply because somehow their larger interests were meeting with these.

Will the world ever change. May be. When will we change into a dignified society. God knows. Why these politicians are speaking about 'understanding the reality' now and then so as to highlight their stances to be correct in the existing circumstances. Doesn't they have any role in creating a real situation. In reality, isn't that our own actions lead to reality. Are our political class and the bureaucrats, to a lesser extent, so ignorant and short sighted. Yes. I feel so. This is an era where people initiate into politics as a career unlike our great past leaders who had dropped their career and entered into politics, raising voice against injustice and fighting brutalities. Then it was not politricks. Now, the political elite - even in the so much acclaimed educated Kerala - are the main perpetrators of injustice. What they all have to show off and cover up is nothing but their own hypocrisy. Can a Jacob Thomas uproot the rotted system alone. In order to achieve an egalitarian society we need a responsive youth that cannot be bend or mend by political, religious, class, race or any such affiliations. Instead we need, those who values human beings as human beings rather than manipulative objects and who loves their fellow beings, if we have to revolutionise ourselves into an egalitarian society.
12:16 PM
Blogger incaRed said...
viswanthan,

I appreciate your comment on my post and more so your concern for the state in which India is today. I also share your helplessness in being unable to do much to change the scenario.

However, each of us, however powerless we might seem individually, can surely make a difference, if we try to ie. You being a college lecturer can actually do a lot. I have had the good fortune of having teachers who did not just teach stuff from the book, but also inculcated in me ethics and pride of being an Indian. I am sure you could also deviate occasionally from the textbooks to impart knowledge to your students which would make them a better human being.

I on my part would continue trying to bring out to the world gems like Dr.Jacob Thomas who are trying in their own way to make a difference. Apart from walking my talk.

Hoping for a better India.

Thanks,
12:51 PM
Anonymous Anonymous said...
Hi,
may i contribute something
Dr. Jacob Thomas IPS is an excellent personality. A really down to earth person.
He always stays away from publicity but keeps up his promises. He does rather than speak.He is the master minder behind the well known project funded by European Union in Kerala, namely "Kerala Horticultural Development Project" (later renamed as "Vegetable and Fruit Promotion Council Kerala Limited" after coming into the direct control of Government).He is a friend and is a patron for all the co workers and subordinate. I can't write about him in a few words. This is not to flatter him.So I like to remain anonymous. Dear friends, isn't it our responsibility to give Dr. Jacob Thomas his due creidt, although, he likes to stay away from publicity. I think it is becuase giving him the right publicity is required to motivate the less motivated commons.
So what can we do? Any idea?
5:11 PM
Anonymous Anonymous said...
I don't know


But I am proud to say an Indian
5:21 PM
Anonymous Anonymous said...
http://www.hindu.com/pp/2007/08/18/stories/2007081850340100.htm