പത്താമത്തെ പീഡനതിനുമപ്പുറം അനുസരണ.......
പത്താമത്തെ പീഡനം, പിറകോട്ട് പോകുക സാധ്യമല്ലാതായി ( point of no return) വച്ചിരുന്നു മില്ഗ്രാം (Milgram) പരീഷണത്തില്‍ . സ്വതന്ത്രചിന്താശേഷി വികസനതിനുപകരം "അനുസരണ വികസനം" എങ്ങിനെ എന്ന പരീഷണം നാസി പീഡനവിചാരണ വിഷയത്തില്‍ നിന്നാണ് 1961-ല്‍ തുടങ്ങുന്നത്.
ജീവിതയാത്രയിൽ ഒരു വ്യക്തിക്ക് സ്വീകാര്യമല്ലാത്ത നടപടിയോ, അവസ്ഥയോ, തീരുമാനമോ ഉണ്ടായാൽ അതിന് പരിഹാരം കാണാൻ ഉത്തരവാദിത്തവും ബാധ്യതയുമുള്ളവരോട് പരാതിപ്പെടുക മനുഷ്യസഹജമാണ്. പരാതിക്ക് പരിഹാരം കണ്ടെത്തുകയോ സ്വയം പറ്റാത്തതാണെങ്കിൽ അടുത്ത തലത്തിലേക്ക് പോകാൻ പരാതിക്കാരിക്ക് / പരാതിക്കാരന് മാർഗനിർദ്ദേശം നൽകുകയും ചെയ്യുക എന്നതാണ് നല്ല നേതൃത്വത്തിന്റെ ശൈലി. അതാണ് സാമൂഹ്യനീതി ഉറപ്പാക്കുന്നവർ ചെയ്യുന്നത്.
എന്നാൽ പരാതിപ്പെടുന്നവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക ,തേജോവധം ചെയ്യുക, ഭീഷണിപ്പെടുത്തുക, കേസുകളില്‍ കുടുക്കുക, തുടങ്ങിയവയൊക്കെയാണ് ഇക്കാലത്തെ പ്രവണത. ഇതിനെ അനുസരണ പഠിപ്പിക്കൽ എന്ന ഓമനപ്പേരിട്ട് വിളിക്കുകയും ചെയ്യും. പിന്നീടാരും പരാതി പ്രശ്നങ്ങള്‍ പുറത്തുപറയാത്ത വിധം ഉദാഹരണവും കഥകളും ഉണ്ടാക്കുകയാണ് ശിക്ഷണ നടപടിയുടെ ഉദേശം.
യേൽ സർവകലാശാലയിലെ സ്റ്റാൻലി മിൽഗ്രാം നടത്തിയ പരീഷണം ഈ അനുസരണ പഠിപ്പിക്കൽ വിശകലനം ചെയ്യുന്നുണ്ട്. 1965 ൽ പ്രസിദ്ധീകരിച്ച " Some conditions of obedience & disobedience to authority " എന്ന പ്രബന്ധം അധികാരികളുടെ ക്രൂരതയും വിവരിക്കുന്നുണ്ട്. 1907 ൽ സോളമൻ ആഷ് ഗ്രൂപ്പുകള്‍ക്കുള്ളിലെ അനുസരണ ശീലത്തെക്കുറിച്ച് പഠനം നടത്തി.
അനുസരണ കർശന ശീലമാക്കുന്നത് പട്ടാളത്തിന്റെ രീതിയാണ്. പട്ടാളത്തിലായാലും രാജഭരണത്തിലായാലും കത്തോലിക്ക സഭയിലായാലും " അനുസരണ " വ്രതമാകുന്നതിന്റെ അടിസ്ഥാനം അധികാരി മാത്രം സർവജ്ഞനാണ് എന്ന മിഥ്യാധാരണയാണ്. ഭിന്നാഭിപ്രായങ്ങൾക്ക് ഇവിടെ സ്ഥാനമില്ല.
ബ്രയാൻ സിംഗറുടെ "വൽക്കയറി " എന്ന സിനിമയിൽ പ്രതിപാദിക്കുന്നതു പോലെ എതിർശബ്ദങ്ങളേതുമില്ലാതെ അധികാരം അനശ്വരമാക്കാനുള്ള മാർഗമാണത്.മനുഷ്യത്വരഹിതമോ അധാർമികമോ ആയ കൃത്യം ചെയ്യുന്നയാളെക്കാൾ കുറ്റവാളിയാണ് ഈ സംവിധാനത്തിൽ അനുസരണക്കേട് കാട്ടുന്നയാൾ.
അധികാരികളുടെ ഇഷ്ടം നേടുന്നതിനായി അനുസരണ വ്രതമാക്കി ആളുകൾ ജീവിക്കുമ്പോൾ " അനുസരിക്കുന്ന ജീവി' ഉണ്ടാകുന്നെന്ന് മിൽഗ്രാം പരീക്ഷണത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.ന്യായത്തിന് റെയും സത്യത്തിന്റെയും നീതിയുടെയും മുകളില്‍ " അനുസരണയെ " പ്രതിഷ്ഠിച്ചാൽ പ്രയോജനം അധികാരിക്ക് മാത്രമാണ്.
ഡോ. ജേക്കബ് തോമസ്.
No comments:
Post a Comment